fbpx
Info UAE News അബൂദാബി ആരോഗ്യം

യുഎഇയിൽ പുതിയതായി 72 കോവിഡ് കേസുകൾ മാത്രം / കോവിഡ് മരണമില്ല

Only 72 new covid cases / no covid deaths in the UAE

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 285,711 പരിശോധകളിലൂടെ ഇന്ന് 2021 നവംബർ 9 ന് 72 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഇതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 740,572 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,142 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 735,074 ആയി. യുഎഇയിൽ നിലവിൽ 3,356 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!