fbpx
Info UAE News അബൂദാബി ആരോഗ്യം

അബുദാബിയിൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് വരിക്കാർക്കുള്ള ലേറ്റ് ഫീ ഇളവ് കാലയളവ് നീട്ടിയതായി ആരോഗ്യ വകുപ്പ്

Abu Dhabi Health Department extends late fee waiver period for personal health insurance subscribers

വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് വരിക്കാർക്കുള്ള ലേറ്റ് ഫീ ഇളവ് കാലയളവ് നീട്ടിയതായി അബുദാബിയിലെ ആരോഗ്യ വകുപ്പ് (DoH) അറിയിച്ചു. അവരുടെ ആരോഗ്യ ഇൻഷുറൻസ് സ്കീമുകളിൽ ചേരാനോ പുതുക്കാനോ 2022 ജനുവരി 2 വരെ സമയമുണ്ടെന്നും വകുപ്പ് അറിയിച്ചു.

ഈ തീയതിക്ക് ശേഷം, ആരോഗ്യ പരിരക്ഷ ലഭിക്കാത്തവർക്ക് പ്രതിമാസം 300 ദിർഹം പിഴയും, കൂടാതെ ഇളവിനു മുമ്പുള്ള ഏതെങ്കിലും പിഴയുമുണ്ടെങ്കിൽ അതും അടക്കേണ്ടി വരുമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.

സ്വയം സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്ക് ഈ ഇളവ് ബാധകമാണ്. വീട്ടുജോലിക്കാരും ആശ്രിതരും മാതാപിതാക്കളും ഇവരിൽ ഉൾപ്പെടുന്നു. അബുദാബിയിലെ ലൈസൻസുള്ള ആരോഗ്യ ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെട്ട് ഇളവ് കാലയളവ് പ്രയോജനപ്പെടുത്താൻ വകുപ്പ് താമസക്കാരോട് അഭ്യർത്ഥിച്ചു.

error: Content is protected !!