fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

Urgent use of Molnupiravir pill for Covid treatment in India may be approved soon, according to reports.

കോവിഡ് ചികിത്സിയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി.എസ്.ഐ.ആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഈ ഗുളിക കൊവിഡ് മൂലമുള്ള ആശുപത്രി ചികിത്സയുടെ സാധ്യത പകുതിയായി കുറക്കുന്നു എന്നാണ് ക്ലിനിക്കല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൊവിഡ് ബാധിതരായി അഞ്ച് ദിവസത്തിനുള്ള ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചെലവ്.

കൊവിഡിന് കാരണമാകുന്ന നോവല്‍ കൊറോണാ വൈറസിന്റെ പെരുകലിന് സഹായിക്കുന്ന പ്രത്യേക എന്‍സൈമിനെയാണ് ഈ ഗുളിക ലക്ഷ്യമിടുന്നത്. ഇത് വൈറസിന്റെ പെരുകലിനെ തടയുന്നു. ഇതുവഴി രോഗ തീവ്രത കുറക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

error: Content is protected !!