fbpx
Info UAE News ദുബായ്

യു എ ഇ ദേശീയ ദിനാഘോഷം : യൂണിയന്‍ കോപ് 100 ദിന ഡിസ്‌കൗണ്ട് ക്യാമ്പയിൻ’ ആരംഭിക്കുന്നു

UAE National Day Celebrates: Union Cope launches '100 Day Discount Campaign'

യു എ ഇ 50 ആമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ യൂണിയന്‍ കോപ് ‘100 ദിന ഡിസ്‌കൗണ്ട് ക്യാമ്പയിൻ’ ആരംഭിക്കുന്നു. നവംബർ 10 മുതലുള്ള 100 ദിവസങ്ങളിൽ 50 % വരെ ഡിസ്‌കൗണ്ടുകൾ നൽകും. കൂടാതെ 1971 ഡിസംബറിൽ ജനിച്ചവരായ ഇമറാത്തികൾക്കും പ്രവാസികൾക്കും അഫ്ദൽ കാർഡും സമ്മാനമായി നൽകും.

സഹകരണസംഘങ്ങളിലെ ജീവനക്കാർക്കും ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും തന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിക്കുന്നു ; ഗുണപരമായ കമ്മ്യൂണിറ്റി സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് യൂണിയൻ കൂപ്പ് എല്ലാ വർഷവും ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു – യൂണിയൻ കൂപ്പിന്റെ ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്റ്റർ സുഹൈൽ അൽ ബസ്‌താക്കി പറഞ്ഞു.

കഴിഞ്ഞ ദിവസം ആരംഭിച്ച കാമ്പയിൻ 100 ദിവസം നീണ്ടുനിൽക്കും. 50 ദശലക്ഷം ദിർഹം ഇതിനായി അനുവദിച്ചിട്ടുണ്ട്. 1971 ഡിസംബറിൽ ജനിച്ചവർക്ക് അഫ്ദൽ കാർഡ് നൽകി ആദരിക്കും. ഇമറാത്തികൾക്കും താമസക്കാർക്കും പ്രവാസികൾക്കും ഇത് നൽകുന്നതാണ്. ഈ അതുല്യ നേട്ടം ഉപയോഗപ്പെടുത്തുന്നതിന് ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.

പ്രതിദിന റാഫിൾ നറുക്കെടുപ്പിലൂടെ 50 വിജയികൾക്ക് സ്മാർട്‌ഫോണുകൾ , 50 പേർക്ക് ഗോൾഡ്‌ ബാർ, 2,500,000 തമയസ് പോയിന്റുകൾ, 50 മൗണ്ടൻ ബൈക്കുകൾ എന്നിവയും യൂണിയൻ കൂപ്പിൽ ലഭ്യമായ മറ്റ്‌ സാധനങ്ങളും നൽകും.

യൂണിയൻ കൂപ്പ് ഈ ദേശീയാഘോഷത്തിന്റെ ഭാഗമാകാനാണ് ഡിസ്‌കൗണ്ട് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അതിലൂടെ സന്തോഷം പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ഷോപ്പർമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ആവശ്യപ്പെടുന്നതുമായ ഉൽപ്പന്നങ്ങൾക്ക് എല്ലാവർക്കും 50% വരെ കിഴിവ് നൽകും.

error: Content is protected !!