fbpx
Info UAE News അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‍കാരം : ഓരോ എമിറേറ്റിലെയും സമയമറിയാം..!

Special prayers for rain tomorrow in churches in the UAE

യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്‍ച മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള നമസ്‍കാരമായ ‘സലാത്തുല്‍ ഇസ്‍തിസ്‍ഖാ’ നിര്‍വഹിക്കാന്‍ രാജ്യത്തെ ജനങ്ങളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‍ത്.

വിവിധ എമിറേറ്റുകളിലെ മഴയ്ക്ക് വേണ്ടിയുള്ള നമസ്‍കാരത്തിന്റെ സമയക്രമങ്ങൾ താഴെ കൊടുക്കുന്നു.

അബുദാബിയിൽ ഉച്ചയ്‍ക്ക് 12 മണിയ്ക്കും, ദുബായിൽ രാവിലെ 11.56 നും , ഷാര്‍ജയിൽ രാവിലെ 11.55 നും, അജ്‍മാന്‍ രാവിലെ 11.54 നും, ഉമ്മുല്‍ഖുവൈനിൽ രാവിലെ 11.54 നും, റാസല്‍ഖൈമയിൽ രാവിലെ 11.53 നും, ഫുജൈറയിൽ രാവിലെ 11.51 നും, ഖോര്‍ ഫക്കാനിൽ രാവിലെ 11.51 നും, അല്‍ ഐനിൽ രാവിലെ 11.54 നും, അല്‍ ദഫ്‍റയിൽ ഉച്ചയ്‍ക്ക് ശേഷം 12.02 നുമായിരിക്കും നമസ്‍കാര സമയം.

യുഎഇയില്‍ ഇതാദ്യമായല്ല മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നത്. 2020, 2017, 2014, 2011, 2010 വര്‍ഷങ്ങളിലും ഇത്തരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.

 

error: Content is protected !!