fbpx
Info UAE News ദുബായ് ഷാർജ

അറ്റകുറ്റപ്പണികൾ : ഷാർജയിലെ പ്രധാന റോഡുകൾ ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുന്നു.

Maintenance: Major roads in Sharjah will be partially closed for two weeks from Sunday.

ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽ ഖാൻ കോർണിഷ് റോഡും ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

എമിറേറ്റിലെ റോഡുകൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും നവീകരിക്കാനുമുള്ള ആർടിഎയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ റോഡ് അടച്ചിടൽ എന്ന് ഷാർജ പോലീസ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (RTA) പറഞ്ഞു.

ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവർത്തനങ്ങളും രണ്ട് ഘട്ടങ്ങളിലായി നടത്തും. ഷാർജ ഡൗൺടൗൺ, റോള, അജ്മാൻ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടം നടപ്പാക്കുക.

ആദ്യഘട്ടം ഞായറാഴ്ച അർദ്ധരാത്രി മുതൽ ജോലി ആരംഭിച്ച് നവംബർ 28 ന് പുലർച്ചെ 5 ന് അവസാനിക്കും.
ആ സമയത്ത് എതിർദിശ ദുബായിലേക്കുള്ള ദിശ ഗതാഗതത്തിനായി തുറന്നിരിക്കും.

രണ്ടാം ഘട്ടം ദുബായിലേക്കുള്ള ദിശയിലായിരിക്കും. ഇത് നവംബർ 29 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച് ഡിസംബർ 13 പുലർച്ചെ 5 ന് അവസാനിക്കും. ആ സമയത്ത് ഷാർജയിലേക്കുള്ള ദിശ ഗതാഗതത്തിനായി തുറന്നിരിക്കും.

 

error: Content is protected !!