fbpx
കേരളം

ആസ്റ്റർന്റെ കാരുണ്യസ്പർശം പ്രളയബാധിതർക്ക് വീടുകൾ കൈമാറി

ആസ്റ്റർ ഡിഎം ഫൗണ്ടേഷനും റോട്ടറി കൊച്ചിൻ ഹാർബറും ചേർന്ന് പ്രളയദുരിതം വിതച്ചവർക്ക് ആദ്യ ക്ലസ്റ്റർ വീടുകൾ വെച്ചു നൽകി.

കളമശ്ശേരി നിയോജക മണ്ഡലത്തിൽ വടക്കൻ കുത്തിയത്തോട് വേളാങ്കണ്ണി മാതാ കോളനിയിൽ നിർമിച്ചു നൽകിയ 8 വീടുകളുടെ
താക്കോൽ ദാനം പ്രശസ്ത സിനിമാതാരം അപർണ ബാലമുരളി നിർവഹിച്ചു.
കളമശ്ശേരി എം എൽ എ വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്‌ഘാടനം നിർവഹിച്ചു.
കുന്നുകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അധ്യക്ഷത വഹിച്ചു.

പ്രളയ ദുരിതം വിതച്ചവർക്ക്  പുനരദിവാസത്തിന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയൊരു താങ്ങാണ് സ്വകാര്യ മേഖലകളിൽ നിന്നുമുള്ള ഇത്തരം ഇടപെടലുകൾ എന്നും ഇത് വളരെ പ്രശംസനീയവുമാണെന്നും വി കെ ഇബ്രാഹിം കുഞ്ഞ് എം എൽ എ പറഞ്ഞു.

250 പേർക്ക് വീട് വെച്ച് കൊടുക്കാൻ തീരുമാനിച്ച് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആസ്റ്റർ പദ്ധതി നടപ്പാക്കിയിരുന്നത്.

അതിൽ ഭാഗികമായി പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു എന്ന് ആസ്റ്റർ എം ഡി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു

പ്രളയം ബാധിച്ച നിരവധി പ്രദേശങ്ങളിൽ ഇതിനകം പ്രാദേശിക പിന്തുണയോടെ വീട് വെച്ച് നല്കാൻ ആസ്റ്റർ മെഡിസിറ്റി തുടക്കം കുറിച്ചിട്ടുണ്ട്.

ആലപ്പുഴയിലും ഐ ആം ഫോർ ആലപ്പുഴയുടെ ഭാഗമായി ആസ്റ്റർ പദ്ധതി ഭാഗമായി വീട് വെച്ചു നൽകാൻ തീരുമാനമായി.

error: Content is protected !!