fbpx
Info UAE News അബൂദാബി ഷാർജ

അബുദാബി വിദ്യാർത്ഥിനിയുടെ പുസ്തകം എം. എ യൂസഫലി ഏറ്റുവാങ്ങി.

Abu Dhabi Student's Book A. Yusufali accepted.

അബുദാബിയിലെ മലയാളി പ്ലസ് വൺ വിദ്യാർത്ഥിനി സൻസിത പ്രദീപ് എഴുതിയ ഇംഗ്ലീഷ് കവിത സമാഹാരം “എതെറിയൽ ” ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു .

യുവകവിയുടെ പ്രയത്നത്തെയും പ്രതിഭയെയും അഭിനന്ദിച്ച എം. എ യൂസഫലി പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. രവി ഡി സി ബുക്സ് , ചലച്ചിത്ര സംവിധായകൻ സലീം അഹമ്മദ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാറിന്റെ മകളാണ് സൻസിത പ്രദീപ്.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് സൻസിത എഴുതിയ 205 കവിതകളും ഈ ദുഷ്‌കരമായ സമയങ്ങളിൽ കൗമാരക്കാർ നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് പുസ്തകത്തിൽ പ്രതിപാദിയ്ക്കുന്നുണ്ട്

പ്രകാശന ചടങ്ങിൽ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് അമിതവ് ഘോഷ് മുഖ്യാതിഥിയായിരുന്നു. കെ എം അബ്ബാസ് ആമുഖ പ്രഭാഷണം നടത്തി. അതീവ ഹൃദ്യമായ കവിതകളാണ് സൻസിതയുടേതെന്നു മുതിർന്ന പത്രപ്രവർത്തകയും അതിഥിയുമായിരുന്ന അഞ്ജന ശങ്കർ പറഞ്ഞു. സൻസിതയുടെ ചിന്തകൾ ഇംഗ്ലീഷിൽ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഡി സി ബുക്സിന്റെ ഭാഗമായുള്ള കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

error: Content is protected !!