fbpx
Info UAE News അന്തർദേശീയം കായികം ദുബായ്

ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന് ദുബായിൽ : ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ നേരിടും

New Zealand to face Australia in T20 Cricket World Cup final in Dubai today

ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്. ദുബായിൽ രാത്രി 6.00 മണിക്ക് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് ദുബൈയില്‍ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് ടി20യിലെ ലോകചാമ്പ്യന്‍പട്ടം ഇതുവരെ ലഭിച്ചിട്ടില്ല. 2010 ല്‍ ഫൈനലിസ്റ്റുകളായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു.

ന്യൂസിലന്‍ഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. ഏകദിന ലോകകപ്പില്‍ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. ഈ തവണ വിജയിക്കാനായാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ ആദ്യ ലോക കിരീടമാകുമിത്. കണക്കിലും കളത്തിലും ന്യൂസിലന്‍ഡിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഓസ്‌ട്രേലിയ. ആസ്‌ത്രേലിയന്‍ നിരയില്‍ സൂപ്പര്‍ താരങ്ങളാണ് അണിനിരക്കുന്നതെങ്കില്‍ ന്യൂസിലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ഒഴികെയുള്ളവര്‍ താരപ്രഭയുള്ളവരല്ല. ഗള്‍ഫില്‍ ടി20 ലോകകപ്പ് അരങ്ങേറുമ്പോള്‍ സാധ്യത കല്‍പിക്കാതിരുന്ന ടീമുകളാണ് ഇരുവരും.

error: Content is protected !!