fbpx
Info UAE News ദുബായ് ഷാർജ

ദുബായിലും ഷാർജയിലും നേരിയ ഭൂചലനം

Light earthquake shakes Dubai and Sharjah

ദുബായിലെയും ഷാർജയിലെയും നിരവധി താമസക്കാർക്ക് ഇന്ന് ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . തെക്ക് ഇറാനിൽ വൈകുന്നേരം 4.07 ന് ഉണ്ടായ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ദുബായിലും ഷാർജയിലും അനുഭവപെട്ടതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു.

ജുമൈറ ലേക്ക് ടവേഴ്‌സ്, നഹ്ദ, ദെയ്‌റ, ബർഷ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഡിസ്‌കവറി ഗാർഡൻസ് തുടങ്ങിയ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. ഷാർജയിലെ അൽ നഹ്ദയിലും കോർണിഷിലും ഭൂചലനം അനുഭവപ്പെട്ടു.

error: Content is protected !!