fbpx
Info UAE News കായികം ദുബായ്

ന്യൂസീലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് ആദ്യമായി ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ.

Australia beat New Zealand by 8 wickets to win T20 World Cup for the first time.

ന്യൂസീലന്‍ഡിനെ 8 വിക്കറ്റിന് തകര്‍ത്ത് ആദ്യമായി ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ.

ടി20 ലോകകപ്പിൽ ഇന്ന് ഞായറാഴ്ച ദുബായിൽ നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കി യായിരുന്നു ഇരുവരുടെയും മുന്നേറ്റം.

ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പെട്ടെന്ന് പുറത്തായെങ്കിലും ഡേവിഡ് വാർണറും മിച്ചൽ മാർഷും ക്രീസിൽ ഒത്ത് ചേർന്നതോടെ റൺസ് വന്നുകൊണ്ടേയിരുന്നു. ഈ കൂട്ടുകെട്ട് തകർക്കാൻ സാധിക്കാതെ പോയത് കിവീസിന് വലിയ തിരിച്ചടിയായി. 38 പന്തിൽ നിന്ന് 53 റൺസെടുത്ത വാർണർ പുറത്താവുമ്പോഴേക്കും ഓസീസ് വിജയത്തിനടുതെത്തിയിരുന്നു. നാല് ഫോറും മൂന്ന് സിക്സറും പറത്തിയ വാർണറെ ബോൾട്ടാണ് പുറത്താക്കിയത്.

18.5 ഓവറിലാണ് 172 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്. ബോളിങ് നിര പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാഞ്ഞതാണ് കിവീസിൻെറ പരാജയത്തിന് കാരണമായത്.

error: Content is protected !!