fbpx
Info UAE News ദുബായ്

ഗൾഫ് വാർത്ത ഗോൾഡൻ സിഗ്നേച്ചർ അവാർഡ്‌സ് വ്യാഴാഴ്ച ദുബായ് ക്രൗൺ പ്ലാസയിൽ

Gulf vaartha Golden Signature Awards Thursday at the Crowne Plaza, Dubai

യു എ ഇ യുടെ അൻപതാം ദേശീയ ദിനാഘോഷം പ്രമാണിച്ച് വിവിധ രംഗങ്ങളിൽ സുവർണ്ണ മുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ഗൾഫ് വാർത്ത ഗോൾഡൻ സിഗ്നേച്ചർ അവാർഡുകൾ പ്രഖ്യാപിച്ചു. വിജയകരമായ ആശയങ്ങൾ, ബിസിനസ്, മാധ്യമ രംഗം, മൂല്യവത്തായ സാമൂഹിക സേവനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കാണ് പ്രത്യേക ആദരം നൽകുന്നത്. ഈ വാഴാഴ്ച ദുബായ് ദേര ക്രൗൺ പ്ലാസ ഹോട്ടെലിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ പ്രമുഖ ഗസൽ ദമ്പതികളായ റാസ ബീഗം, പിന്നണി ഗായിക അമൃത സുരേഷ് തുടങ്ങിയവർ അവതരിപ്പിക്കുന്ന ലൈവ്‌ പെർഫോമൻസ് ഉൾപ്പെടെയുള്ള കലാ പ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളായി പ്രവാസികളുടെ ജീവൽ പ്രശ്നങ്ങളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് സാധാരണക്കാരന്റെ വക്താവായി മാറിയ നിസ്സാർ സയ്ദ് (ദുബായ് വാർത്ത) ആണ് ലെജൻഡറി മീഡിയ പേഴ്സണാലിറ്റി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.

സംഘർഷ ഭരിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും സാഹസിക റിപ്പോർട്ടിങ് നടത്തി മാധ്യമ രംഗത്തെ തന്നെ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറിയ അഞ്ജന ശങ്കർ (ഖലീജ് ടൈംസ്) ആണ് ഗോൾഡൻ സിഗ്നേച്ചർ ഇൻ ജേർണലിസം എക്‌സലൻസി അവാര്ഡിന് അർഹയായത്.

രണ്ട് പതിറ്റാണ്ടിലേറെയായി ഗൾഫ് കുടിയേറ്റത്തിന്റെ സങ്കീർണതകളും വേദനകളും മലയാളി വായനക്കാരിലേക്കെത്തിക്കുന്നതോടൊപ്പം യമൻ ദുരിതമുൾപ്പെടെയുള്ള മാനുഷിക വിഷയങ്ങൾ മലയാള പ്രേഷകരിലേക്കെത്തിക്കുന്ന എം സി എ നാസർ (മീഡിയ വൺ) ഗോൾഡൻ സിഗ്നേച്ചർ ഇൻ ടി വി ജേർണലിസം വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

ബിസിനസ് സെറ്റപ്പ് സേവന രംഗത്തെ മുൻ നിര ബ്രാൻഡായ എമിറേറ്റ്സ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാൻ, എ ബി സി കാർഗോ, അസ്സൻഷ്യ സർവീസസ് എം ഡി നിത ജോസെഫ്, മർമ്മ ചികിത്സാ വിദഗ്ധൻ ജയരാജ് വൈദ്യ, ഡിസാബോ ആപ്പ് ഉടമ അഫ്താബ് അൻവർ, അൽ നൂർ പോളിക്ലിനിക്‌ സ്ഥാപകൻ നിയാസ് കെന്നത്ത്, ഫിറ്റ്‌നസ്സ്‌ & ലൈഫ്സ്റ്റൈൽ വിദഗ്ധൻ വിജോബി വക്കച്ചൻ, മിഡിൽ ഈസ്റ്റ് ഗ്രൂപ് ഓഫ് കമ്പനീസ് ഉടമ സജി ചെറിയാൻ, ലീഗൽ മാക്സിംസ് എം ഡി അഡ്വ ശറഫുദ്ധീൻ, മോഡേൺ ഹെയർ ഫിക്സിങ് ഉടമ മുജീബ് തറമ്മൽ, ലക്കി ഗ്രൂപ് മേധാവി ശശികുമാർ തണ്ടലത്ത്, സാമ്പത്തിക വിദഗ്ധൻ ഷഹീൻഷാ, ഡോ: പുത്തൂർ റഹ്മാൻ, ചാക്കോ ഊളക്കാടൻ തുടങ്ങിയവർ അതാത് രംഗത്തെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സേവനം മുൻ നിർത്തി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു.

മലയാളി റേഡിയോ ശ്രോതാക്കളുടെ ഇഷ്ട താരങ്ങളായ ആർ ജെ മിഥുൻ (ഐകോണിക്ക് മീഡിയ ഇൻഫ്ലുവെൻസർ) ആർ ജെ വൈശാഖ് (പോപ്പുലർ റേഡിയോ പെർസോണാലിറ്റി) ആർ ജെ ഫസ്‌ലു (സോഷ്യലി കമ്മിറ്റഡ് ന്യൂസ് പഴ്സണാലിറ്റി) ഫുഡ് എ റ്റി എം സ്ഥാപക ആയിഷ ഖാൻ (ഗോൾഡൻ മോഡൽ ഇൻ സോഷ്യൽ ചേഞ്ച്) ഡോ: ജാബിർ & ഡോ: സൈഫു സലാം (ഗോൾഡൻ ഹീറോസ് ഇൻ സോഷ്യൽ ഹെൽത് അവെർനെസ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

നവംബർ 18, വ്യാഴം വൈകുന്നേരം ഏഴ്‌ മണി മുതലാണ് പ്രോഗ്രാം ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും എൻട്രി പാസിനും 058 127 3206 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

error: Content is protected !!