fbpx
Info അന്തർദേശീയം

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സിറ്റി റിയാദിൽ സ്ഥാപിക്കും : പ്രഖ്യാപനവുമായി സൗദി കിരീടാവകാശി

Crown Prince announces first non-profit city in the world

ലോകത്തിലെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നോൺ പ്രോഫിറ്റ് സിറ്റി  “പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്ന പേരിൽ ” റിയാദിൽ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശിയും മുഹമ്മദ് ബിൻ സൽമാൻ മിസ്ക് ഫൗണ്ടേഷന്റെ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന്​ റിയാദിൽ സ്ഥാപിക്കാൻ പോകുന്ന നഗരം മാതൃകയാകും.ആദ്യത്തെ ലാഭേച്ഛയില്ലാത്ത സിറ്റി നവീകരണത്തിനും സംരംഭകത്വത്തിനും ഒപ്പം മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷന്റെ “മിസ്ക് ചാരിറ്റി” യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് കിരീടവകാശി പറഞ്ഞു. സൗദി യുവതി യുവാക്കൾക്ക് ഇത് നൽകുന്ന അവസരങ്ങളുടെയും പരിശീലന പരിപാടികളുടെയും അടിസ്ഥാനത്തിൽ ഭാവിയിലെ നേതാക്കളെ യോഗ്യരാക്കുക, സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾക്ക് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യുന്ന നിരവധി സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നിരവധി അക്കാദമികൾ, കോളേജുകൾ, മിസ്ക് സ്കൂളുകൾ, കോൺഫറൻസ് സെന്റർ, സയൻസ് മ്യൂസിയം, ഇന്നൊവേഷൻ സെന്റർ എന്നിവയും ഉൾപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻറർനെറ്റ് ഓഫ് ആർട്ട് ഗാലറി, പെർഫോമിംഗ് ആർട്‌സ് തിയേറ്ററുകൾ, കളിസ്ഥലം, സമന്വയിപ്പിച്ച പാർപ്പിട സമുച്ചയത്തിന് പുറമേ പാചക സ്ഥാപനം എന്നിവയും ലോകമെമ്പാടുമുള്ള വെഞ്ച്വർ ക്യാപിറ്റലിനും കമ്മ്യൂണിറ്റി നിക്ഷേപകർക്കും സിറ്റി ആതിഥേയത്വം വഹിക്കും.

റിയാദിലെ അർഖ മേഖലയിൽ വാദി ഹനീഫയിൽ ഏകദേശം 3.4 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് സിറ്റി വരുന്നത്. സുസ്ഥിര വികസനത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകുന്നതിനായി മൊത്തം പ്രദേശത്തിന്റെ 44 ശതമാനത്തിൽ കൂടുതൽ തുറസ്സായ ഹരിത ഇടങ്ങളായി വിനിയോഗിക്കുന്നതിനു പുറമേ, നഗരം സുസ്ഥിരവും കാൽനട-സൗഹൃദവുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

യുവാക്കൾക്ക് പഠനവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രാജ്യത്തിന്റെയും ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും സൗദിയിലെ യുവ പ്രതിഭകളെ പ്രാപ്തരാക്കുന്ന സുപ്രധാന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോൺ പ്രോഫിറ്റ്​ സിറ്റി എന്ന പദ്ധതിയുടെ പ്രഖ്യാപനം.

error: Content is protected !!