fbpx
Info UAE News ദുബായ്

ബർ ദുബായിലെ ഹിന്ദു ക്ഷേത്രം തുറന്നിരിക്കുന്ന സമയം നീട്ടി

The opening of the Hindu Temple in Bur Dubai has been extended

കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന പ്രതാപകാലത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബർ ദുബായിലെ ഹിന്ദു ക്ഷേത്രം. കൊറോണ മഹാമാരിക്ക് ശേഷം ആദ്യമായി ബർ ദുബായിലെ ഹിന്ദു ക്ഷേത്രം തുറന്നിരിക്കുന്ന സമയം രണ്ട് ഏതാണ്ട് വർഷം മുമ്പത്തെ നിലയിലേക്ക് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുകയാണ്‌

ഇതനുസരിച്ച് സിന്ധി ഗുരു ദർബാർ രാവിലെ 6 മണി മുതൽ ഉച്ച വരെയും വൈകുന്നേരം 5 മണി മുതൽ 9 മണി വരെയും തുറന്നിരിക്കും. ബർ ദുബായ് ആരാധനാലയത്തിന്റെ പ്രവർത്തന സമയം ഏതാണ്ട് സാധാരണ നിലയിലേക്ക് മടങ്ങിയെങ്കിലും വിശ്വാസികൾ കോവിഡ് സുരക്ഷാ നിയമങ്ങൾ എപ്പോഴും പാലിക്കേണ്ടതുണ്ട്.

കോവിഡ് -19 സുരക്ഷാ നടപടികളുടെ ഫലമായി രാജ്യത്തുടനീളമുള്ള ആരാധനാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ 2020 മാർച്ചിൽ ബർ ദുബായിലെ ക്ഷേത്രവും അടച്ചിരുന്നു. പിന്നീട് രാവിലെയും വൈകുന്നേരവും അനുവദനീയമായ ഒന്നോ രണ്ടോ മണിക്കൂർ സ്ലോട്ടുകളോടെയാണ് കഴിഞ്ഞ വർഷം ജൂണിൽ ക്ഷേത്രം ഭാഗികമായി തുറന്നത്.

 

error: Content is protected !!