fbpx
Info UAE News അബൂദാബി

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മിനിമം ശമ്പള വ്യവസ്ഥ നടപ്പിലാക്കാനൊരുങ്ങുന്നു

The UAE is preparing to implement a minimum wage system for private sector employees

യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മിനിമം ശമ്പള വ്യവസ്ഥ  നടപ്പിലാക്കാനൊരുങ്ങി അധികൃതര്‍. പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് ചരിത്രത്തിലാദ്യമായി തൊഴിലാളികള്‍ക്കുള്ള ചുരുങ്ങിയ വേതനം നിശ്ചയിച്ചത്. എന്നാല്‍ ചുരുങ്ങിയ വേതനം എത്രയായിരിക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

മനുഷ്യവിഭവ മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് തീരുമാനിക്കുന്ന മിനിമം വേതനത്തെ കുറിച്ചുള്ള ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമാവുക. നിലവില്‍ തൊഴിലാളികള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുതകുന്ന രീതിയിലുള്ള ശമ്പളം നല്‍കണമെന്നല്ലാതെ ഇത്ര മിനിമം വേതനം നല്‍കണമെന്ന് യുഎഇ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. ഇതിനാണ് പുതിയ തൊഴില്‍ നിയമത്തിലൂടെ മാറ്റം വന്നിരിക്കുന്നത്.

വലിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് അനുസൃതമായ ഒരു തൊഴില്‍ കമ്പോളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മനുഷ്യവിഭവ മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ അറിയിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച പ്രൊഫഷനലുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തൊഴില്‍ നിയമം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

error: Content is protected !!