fbpx
Info UAE News എക്സ്പോ 2020 ദുബായ്

ലോക ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് എക്സ്പോയിൽ എ.ആർ റഹ്‌മാന്റെ മകളുടെ സംഗീതപരിപാടിയും.

AR Rahman's daughter's concert at Expo today as part of World Children's Day celebrations.

ഇന്ന് നവംബർ 20 ലോക ശിശുദിനാചരണം പ്രമാണിച്ച് ദുബായ് എക്സ്പോയിലെ അൽവാസൽ പ്ലാസയിലും ജൂബിലി പാർക്കിലും വിവിധ പരിപാടികൾ അരങ്ങേറും

ലബനീസ് പോപ്പ് ഗായികയും മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും യുനിസെഫ് അംബാസിഡറുമായ യാറയുടെ നേതൃത്വത്തിലുള്ള സംഗീതപരിപാടിയും യുനിസെഫ് യൂത്ത് അഡ്വക്കറ്റ്സ് പ്രഖ്യാപനവും നടക്കും. ദുബായ് എക്സ്പോ, യുഎഇ സാമൂഹികവികസന മന്ത്രാലയം, യുനിസെഫ് എന്നിവ സംയുക്തമായി നടത്തുന്ന പരിപാടി ഉച്ചയ്ക്ക് 2.30 മുതൽ രണ്ടു മണിക്കൂറായിരിക്കും ഉണ്ടാകുക.

എ.ആർ. റഹ് മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് ഓർക്കസ്ട്രയുടെ ഭാഗമായി റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാനും പിയാനിസ്റ്റ് ലിഡിയൻ നാദസ്വരവും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതപരിപാടി ജൂബിലി പാർക്കിൽ വൈകിട്ട് നാലിന് അരങ്ങേറും.
ഗൃഹാതുരത്വമുണർത്തുന്ന ഈ പ്രകടനങ്ങളിൽ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്, ലിറ്റിൽ മെർമെയ്ഡ് തുടങ്ങിയ ഡിസ്നി ക്ലാസിക്കുകൾ ഉൾപ്പെടും.

error: Content is protected !!