fbpx
Info UAE News ദുബായ്

ദുബായിൽ ലക്ഷ്യം തെറ്റി ട്രാം ട്രാക്കിൽ കുടുങ്ങിയ കാർ ഡ്രൈവറെ RTA രക്ഷപ്പെടുത്തി

RTA rescues driver of derailed car in Dubai

ദുബായിൽ വാരാന്ത്യത്തിൽ ട്രാം ട്രാക്കിൽ കുടുങ്ങിയ ഡ്രൈവറെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) യും എമർജൻസി സർവീസുകളും ചേർന്ന് രക്ഷപ്പെടുത്തി.

ഡ്രൈവിങിനിടെ കാർ ലക്ഷ്യം തെറ്റി ട്രാം ട്രാക്കിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ട്രാം ട്രാക്കിൽ കാർ കുടുങ്ങിപോകുകയുമായിരുന്നു. പിന്നീട് റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ, ബന്ധപ്പെട്ട എമർജൻസി ആർടിഎയും പോലീസും എമാർ ടീമും ഉടൻ തന്നെ സ്ഥലത്തെത്തുകയും ട്രാം ട്രാക്കിൽ നിന്നും കാർ എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏകദേശം 30 മിനിറ്റോളം സമയമെടുത്താണ് കാർ മാറ്റിയത്.

സുരക്ഷ ഉറപ്പാക്കുകയും കാറിനും ട്രാം ഇൻഫ്രാസ്ട്രക്ചറിനും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട സംഘം പറഞ്ഞു.

 

error: Content is protected !!