fbpx
Info ഇന്ത്യ

ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 17 ആയി : നിരവധി പേരെ കാണാതായി റിപ്പോർട്ടുകൾ.

Extreme levels of flood danger were announced in at least 17 places in Andhra Pradesh.

ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം 17 ആയി. നൂറിലധികം പേരെ കാണാതായി റിപ്പോർട്ടുകൾ. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയാതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ദേശീയ-സംസ്ഥാന ദുരന്തനിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

തിരുമല ഘട്ട് റോഡും നടപ്പാതയും അടച്ചു. സ്വർണമുഖി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജലാശയങ്ങൾ നിറഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തിൽ പലയിടത്തും റോഡുകളും തകർന്നിട്ടുണ്ട്. പലയിടത്തും റെയിൽ, റോഡ്, വ്യോമഗതാഗതം തടസ്സപ്പെട്ടു. രായലസീമ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ചിറ്റൂർ, കടപ്പ, കുർണൂൽ, അനന്തപുർ ജില്ലകളിലും കനത്ത നാശനഷ്ടമുണ്ടായി. ചെയ്യൂർ പുഴ കരകവിഞ്ഞൊഴുകുന്നു. കടപ്പ വിമാനത്താവളം നവംബർ 25 വരെ അടച്ചിടും.

error: Content is protected !!