fbpx
Info ദുബായ്

അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ നാലുവരി പാലം തുറന്ന് RTA

RTA opens new four-lane bridge connecting Al Manamah and Al Maidan Street

ദുബായ് അൽഐൻ റോഡിന് കുറുകെയുള്ള അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഇന്ന് തുറന്നു. നേരത്തെ ഉണ്ടായിരുന്ന റൗണ്ട് എബൗട്ട് പൊളിച്ച് അൽ മൈദാൻ സ്ട്രീറ്റിൽ നിലവിലുള്ള പാലങ്ങളുടെ റാമ്പുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്

328 മീറ്റർ നീളമുള്ള പുതിയ പാലം ഓരോ ദിശയിലും നാലുവരി പാതകൾ ഉൾക്കൊള്ളുന്നവയാണ് . 400 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന റാമ്പുകൾ ഓരോ ദിശയിലും മണിക്കൂറിൽ 16,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ്-അൽ ഐൻ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമാണ്, നിലവിൽ ആർടിഎയുടെ നിർമ്മാണത്തിലുള്ളതുമാണ്.

കൂടാതെ എമിറേറ്റ്‌സ് റോഡിലെ ഇന്റർസെക്ഷൻ മുതൽ ബു കദ്ര, റാസൽ ഖോർ ഇന്റർസെക്ഷൻ വരെയുള്ള 17 കിലോമീറ്റർ നീളത്തിൽ ആറ് പ്രധാന ഇന്റർസെക്ഷൻ നിർമ്മിക്കുകയും ഓരോ ദിശയിലും മൂന്ന് മുതൽ ആറ് വരി വരെ വീതി കൂട്ടുകയും ചെയ്യുന്നതാണ് പദ്ധതിയുടെ വ്യാപ്തി.

error: Content is protected !!