fbpx
Info UAE News ഇന്ത്യ ദുബായ്

എക്സ്പോയിലെ ഇന്ത്യ പവലിയൻ സന്ദർശിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ സൗജന്യ ടിക്കറ്റ് നേടാനാവസരം

Visit the India Pavilion at the Expo and get a free Air India Express ticket

എക്സ്പോ 2020 ദുബായിലെ ഇന്ത്യ പവലിയനിലെ ഭാഗ്യശാലികളായ സന്ദർശകർക്ക് ഇന്ത്യയിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റുകൾ നേടാനുള്ള അവസരമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ്.

ഇതിനായി അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്തിരിക്കുകയും ആ യാത്രയുടെ ബോർഡിംഗ് പാസുകൾ അവർ എക്‌സ്‌പോ 2020 യുടെ ഇന്ത്യൻ പവലിയനിലെ എയർ ഇന്ത്യയുടെ കിയോസ്കിൽ നിക്ഷേപിക്കുകയും വേണം.

പിന്നീട് നറുക്കെടുപ്പിലൂടെ എല്ലാ മാസവും രണ്ട് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും, ഭാഗ്യശാലികൾക്ക് അവർക്കിഷ്ടമുള്ള ഇന്ത്യയിലെ ഏത് നഗരത്തിലേക്കുമുള്ള സൗജന്യ റൗണ്ട്-ട്രിപ്പ് ടിക്കറ്റ് ആണ് ലഭിക്കുക.നറുക്കെടുപ്പ് മാസത്തിലൊരിക്കൽ മൂന്ന് മാസത്തേക്ക് – ഡിസംബർ 2, ജനുവരി 1, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടക്കും.

ടിക്കറ്റിന്റെ എയർലൈൻ ഇതര നികുതികൾ വിജയികൾ വഹിക്കേണ്ടതുണ്ട്, ഇങ്ങനെ ലഭിക്കുന്ന സൗജന്യ ടിക്കറ്റുകൾ കൈമാറ്റം ചെയ്യാനാകില്ല, കൂടാതെ 2022 ഓഗസ്റ്റ് 31 വരെ അതിന് വാലിഡിറ്റി ഉണ്ടായിരിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള സമയങ്ങളിൽ വിജയികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിഞ്ഞേക്കില്ല. )Winners may not be able to book tickets during peak travel periods)

error: Content is protected !!