fbpx
Info UAE News ദുബായ്

ദുബായിൽ വീണ്ടും 3 ദിവസത്തെ സൂപ്പര്‍ സെയില്‍, 90% വരെ കിഴിവ് : നവംബര്‍ 25 മുതൽ 27 വരെ

3 day Super Sale in Dubai again, 90% off: November 25-27

90 ശതമാനം വരെ വിലക്കുറവിൽ ദുബായിൽ വീണ്ടും സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു. 90% വരെ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെയാണ് മൂന്ന് ദിവസത്തെ ദുബായ് സൂപ്പര്‍ സെയില്‍ നടക്കുക.

സൂപ്പര്‍ സെയിലിൽ പങ്കെടുക്കുന്ന മാളുകളും മറ്റ് സ്ഥാപനങ്ങളും കര്‍ശനമായ കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്‍ക്ക് നവംബര്‍ 25 ശനിയാഴ്‍ച മുതല്‍ നവംബര്‍ 27 വരെ ദുബായിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനം വരെ വിലക്കുറവ് ലഭിക്കും. 72 മണിക്കൂര്‍ വ്യാപാരോത്സവത്തില്‍ രണ്ടായിരത്തോളം ഔട്ട്‍ലെറ്റുകളിലൂടെ അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാനാകും.

error: Content is protected !!