fbpx
Info UAE News

യു എ ഇ യുടെ 50-ാമത് ദേശീയ ദിനം : ലുലുവിൽ ”അൽ ഇമറാത്ത്​ അവ്വൽ ” തദ്ദേശീയ ഫാം ഫ്രഷ് പഴം-പച്ചക്കറികളുടെ ആഘോഷത്തിന് തുടക്കമായി.

50th National Day of the UAE: Al-Emirat Awwal, a local farm fresh fruit and vegetable celebration kicks off in Lulu.

യു എ ഇ യുടെ 50 മത് ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ”’അൽ ഇമറാത്ത്​ അവ്വൽ ” ആഘോഷം ഒരുക്കുന്നു. തദ്ദേശീയമായി ഉത്പാദിപ്പിച്ച ഫാം ഫ്രഷ് പഴം പച്ചക്കറികളുടെ വിപണനം ഒരുക്കുകയാണിവിടെ. ലുലു ദുബായ് സിലിക്കൺ ഒയാസിസിൽ വെച്ച് പരിപാടി ഉത്‌ഘാടനം ചെയ്തു .സിലാൽ സിഇഒ എച്ച്.ഇ.ജമാൽ സലേം അൽ ദാഹേരിയും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഭക്ഷ്യ വൈവിധ്യ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. സൈഫ് മുഹമ്മദ് അഷാരയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ”അൽ ഇമറാത്ത്​ അവ്വൽ ” ലൂടെ ലക്‌ഷ്യം വെക്കുന്നത്.

യുഎഇ അധിഷ്ഠിത ഉൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന വാഗ്ദാനം ചെയ്ത് യുഎഇയിലുടനീളമുള്ള ശാഖകൾ വഴി പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുമെന്നും ഇത് പ്രാദേശിക കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ഡയറക്റ്റർ സലിം എം എ പറഞ്ഞു.

error: Content is protected !!