fbpx
Info UAE News അബൂദാബി ഫുജൈറ

യുഎഇ എത്തിഹാദ് റെയിൽ പദ്ധതി : 9 തുരങ്കങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി

UAE Etihad Rail Project: Construction of 9 tunnels completed

യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒമ്പത് തുരങ്കങ്ങളുടെ നിർമ്മാണം അതിവേഗം പൂർത്തിയായി. പദ്ധതിയുടെ മറ്റ് ഷെഡ്യൂൾ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് എന്നിവർ പൂർത്തീകരണത്തിന്റെ ഭാഗമായി എമിറേറ്റിലെ സകംകാം പ്രദേശം( Sakamkam area ) സന്ദർശിച്ചു.

6.9 കിലോമീറ്ററിലധികം നീളുന്ന തുരങ്കങ്ങൾ ഷെഡ്യൂളിന് രണ്ട് മാസം മുമ്പാണ് പൂർത്തിയാക്കിയിരിക്കുന്നത്. 600-ലധികം വിദഗ്ധരും തൊഴിലാളികളും ഏറ്റവും പുതിയ ടണലിംഗ് മെഷിനറികളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഒരു ദശലക്ഷം പ്രവൃത്തി സമയം ഈ പദ്ധതിയിൽ ചെലവഴിച്ചു.

സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളെയും സർക്കാർ ശ്രമങ്ങളെയും ഷെയ്ഖ് ഹമദ് അഭിനന്ദിച്ചു. കഴിഞ്ഞ ജൂണിൽ ഹജർ മലനിരകളിൽ 15 വൻ തുരങ്കങ്ങൾ, കൂറ്റൻ ചരക്കു ട്രെയിനുകൾ താങ്ങാൻ ശേഷിയുള്ള 35 പാലങ്ങൾ എന്നീ പ്രധാന ഘട്ടങ്ങൾ പൂർത്തിയായിരുന്നു.

error: Content is protected !!