fbpx
Info UAE News ദുബായ്

ദുബായിൽ മാത്രം ഇതിനകം 44,000-ത്തിലധികം പ്രവാസികൾക്ക് ഗോൾഡൻ വിസ ലഭിച്ചതായി കണക്കുകൾ

In Dubai alone, it is estimated that more than 44,000 expatriates have already received Golden Visas

യു എ ഇയിൽ ദീർഘകാല റെസിഡൻസി വിസാ പദ്ധതി ആരംഭിച്ചതിന് ശേഷം ദുബായിൽ മാത്രം ഇതിനകം 44,000-ത്തിലധികം പ്രവാസികൾക്ക് ഗോൾഡൻ വിസ ലഭിച്ചതായി കണക്കുകൾ

ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമായി സ്ഥാപിക്കുന്നതിനുമായി 2019 ലാണ് ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.

തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി കഴിയുന്ന മുറയ്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.

error: Content is protected !!