fbpx
Info UAE News ദുബായ്

യുഎഇയുടെ 50-ാം ദേശീയ ദിനം : ദുബായിൽ കരിമരുന്ന് പ്രയോഗങ്ങളും, 70 % വരെ ഡിസ്‌കൗണ്ടും, ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും.

50th National Day of the UAE_Fireworks applications in Dubai, discounts of up to 70% and the chance to win a cash prize.

യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അധികൃതർ ദുബായിൽ കരിമരുന്ന് പ്രയോഗങ്ങളും വിവിധയിടങ്ങളിൽ 70 % വരെ വിലക്കിഴിവും 500,000 ദിർഹം നേടാനുള്ള അവസരവും ഒരുക്കുന്നു.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2 മുതൽ 11 വരെയാണ് നടക്കുക.

ഡിസംബർ 2, 3 തീയതികളിൽ രാത്രി 8 മണിക്കും രാത്രി 8.30 നും 9 മണിക്കും, താമസക്കാർക്കും സന്ദർശകർക്കും The Pointe, Atlantis എന്നിവിടങ്ങളിൽ ദി പാം, ബ്ലൂവാട്ടേഴ്‌സ്, സൺസെറ്റ് മാളിന് പിന്നിലുള്ള ജുമൈറ ബീച്ചിലെ എത്തിസലാത്ത് ബീച്ച് ക്യാന്റീൻ, ലാ മെർ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ മിന്നുന്ന കരിമരുന്ന് പ്രയോഗങ്ങളാൽ പ്രകാശിക്കും.

കൂടാതെ ദുബായിലെ ഷോപ്പിംഗ് മാളുകളും റീട്ടെയിൽ ഡെസ്റ്റിനേഷനുകളായ മാജിദ് അൽ ഫുത്തീം മാളുകൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദി ദുബായ് മാൾ, ദുബായ് ഔട്ട്‌ലെറ്റ് മാൾ എന്നിവ ഡിസംബർ 13 വരെ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 50-70 ശതമാനം കിഴിവ് നൽകും.

യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജൂബിലി എന്ന വാക്കിന്റെ അറബി പരിഭാഷയായ ഉബെൽ എന്ന വാക്കുപയോഗിച്ചുള്ള Idealz.com-ൽ നിന്ന് 50 ദിർഹം നൽകി Ubel ബാഡ്ജ് എടുത്ത്
നറുക്കെടുപ്പിലൂടെ 500,000 ദിർഹം നേടാനുള്ള അവസരവും ഉണ്ടാകും. നറുക്കെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

error: Content is protected !!