fbpx
Info UAE News അബൂദാബി

യുഎഇയിൽ പുതിയതായി 67 കോവിഡ് കേസുകളും 84 പേർക്ക് രോഗമുക്‌തിയും / കോവിഡ് മരണമില്ല

In the UAE, 67 new covid cases and 84 cured covid no deaths

യുഎഇയിൽ ഇന്ന് 2021 നവംബർ 22 ന് 67 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

67 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 741,500 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,144 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 84 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 736,247 ആയി. യുഎഇയിൽ നിലവിൽ 3,109 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!