fbpx
Info

യു എസിൽ വീണ്ടും കോവിഡ് ആശങ്ക : കൂടുതൽ രോഗികൾ ഐ സി യു വിലേക്ക്..

യു.എസിൽ വീണ്ടും കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നു. വിവിധ സ്​റ്റേറ്റുകളിൽ ഐ.സി.യു ബെഡുകൾ നിറയുന്നു. ഡെൽറ്റ വേരിയന്‍റാണ്​ യു.എസിൽ വീണ്ടും കോവിഡ്​ രോഗികളുടെ എണ്ണം ഉയർത്തുന്നത്​. യു.എസ്​ ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിലാണ്​​ ഇതുസംബന്ധിച്ച പരാമർശമുള്ളത്​.

15  സ്​റ്റേറ്റുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ഐ.സി.യു ബെഡുകളിൽ ആളുകളുണ്ട്​​. കൊളറാഡോ, മിനിസോട്ട, മിഷിഗൺ തുടങ്ങിയ സ്​റ്റേറ്റുകളിലാണ്​ ഐ.സി.യു ബെഡുകൾ ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ളത്​. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 41,37,34 ശതമാനം ഐ.സി.യു ബെഡുകളും ഉപയോഗത്തിലാണ്​​. മിഷിഗണിലാണ്​ ജനസംഖ്യാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. എന്നാൽ, രോഗികളുടെ എണ്ണംഉയരു​േമ്പാഴും പുതിയ നിയന്ത്രണങ്ങളൊന്നും യു.എസ്​ പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ പൗരൻമാർക്ക്​ വാക്​സിൻ നൽകുന്നതിനാണ്​ യു.എസ്​ ഇപ്പോൾ പ്രാധാന്യം നൽകുന്നത്​.

error: Content is protected !!