fbpx
Info UAE News അബൂദാബി ദുബായ്

ഒരാഴ്ചയിലേറെയായി കോവിഡ് മരണം രേഖപ്പെടുത്താതെ യുഎഇ / ഇന്ന് 70 പുതിയ കോവിഡ് കേസുകൾ മാത്രം

There are only 70 new covid cases in the UAE / today, with no covid deaths recorded for more than a week

കഴിഞ്ഞ എട്ട് ദിവസത്തിനിടെ യുഎഇയിൽ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. 0.28 ശതമാനത്തിൽ, കോവിഡ് -19 ൽ നിന്നുള്ള ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് യുഎഇയിലാണ്.

രാജ്യത്തെ യോഗ്യരായ 100 ശതമാനത്തോളം താമസക്കാർക്കും ഒരു കോവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്, ഏതാണ്ട് 90 ശതമാനം പേരും പൂർണമായി വാക്‌സിനേഷൻ എടുത്തവരാണ്.

കോവിഡ് പ്രതിദിന കേസുകളും എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഒക്ടോബർ 21 മുതൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 100 ൽ താഴെയായി തുടരുകയാണ്

ഇന്ന് 2021 നവംബർ 23 ന് യുഎഇയിൽ 70 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

70 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 741,570 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,144 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 736,333 ആയി. യുഎഇയിൽ നിലവിൽ 3,093 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!