fbpx
Info UAE News അബൂദാബി

യുഎഇ ഗോൾഡൻ ജൂബിലി : വിമാന ടിക്കറ്റിന് 50% ഇളവ് പ്രഖ്യാപിച്ച് വിസ് എയർ അബുദാബി

UAE Golden Jubilee_Wizz Air Abu Dhabi announces 50% discount on air tickets

യുഎഇയുടെ കുറഞ്ഞ നിരക്കിലുള്ള ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബി, യുഎഇയുടെ സുവർണ ജൂബിലി വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥലങ്ങളിലേക്കുമുള്ള തങ്ങളുടെ ഫ്ലൈറ്റുകളിൽ 50 ശതമാനം പ്രത്യേക കിഴിവ് നൽകുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.

50 ശതമാനം കിഴിവുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ ഇപ്പോൾ wizzair.com ലും എയർലൈനിന്റെ മൊബൈൽ ആപ്പിലും വിൽപ്പനയ്‌ക്കുണ്ട്.

സോഷ്യല്‍ മീഡിയ വഴി നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യണം . Wizzair എന്ന് ടാഗ് ചെയ്യുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. ഇതിലൂടെ തെരഞ്ഞെടുക്കുന്ന 50 പേര്‍ക്ക് എയര്‍ലൈന്‍ നെറ്റ് വർക്കിലുള്ള ഇഷ്ടമുള്ള ലക്ഷ്യസ്ഥാനത്തേക്ക് സൗജന്യ റിട്ടേണ്‍ ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കും.

വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റാണ് സൗജന്യമായി ലഭിക്കുക.

error: Content is protected !!