fbpx
Info UAE News

അബുദാബിയിലും ഡ്രൈവറില്ലാ ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങുന്നു.

Driverless taxis will soon be available in Abu Dhabi as well

അബുദാബിലും ഡ്രൈവറില്ലാ ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങുന്നു.അബുദാബി സ്മാർട് സിറ്റി ഉച്ചകോടിയിലാണ് റോബോ ടാക്സി (TXAI) എന്ന പേരിൽ ഡ്രൈവറില്ലാത്ത ടാക്സി പുറത്തിറക്കിയത്

ഇന്നലെ ചൊവ്വാഴ്ച അബുദാബിയിൽ നടന്ന ഒരു ചടങ്ങിൽ അബുദാബിയിലെ നിരത്തുകളിൽ ഡ്രൈവർരഹിത ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കുമെന്ന് പ്രഖ്യാപിച്ചു. ബയാനത്തും അബുദാബിയിലെ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ഈ വർഷം മാർച്ചിലാണ് ഡ്രൈവറില്ലാ ടാക്‌സികളുടെ വികസനത്തിന് നേതൃത്വം നൽകിയത്.

ഈ മാസം തന്നെ TXAI എന്ന് പേരിട്ടിരിക്കുന്ന ടാക്സികൾ അബുദാബി നിരത്തുകളിൽ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് അറിയിച്ചു. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും സേവനം സജീവമാക്കാനാണ് പദ്ധതി. യാസ് ഐലൻഡിലാണ് റൈഡ് ഷെയറിംഗ് സർവീസ് ട്രയൽ നടത്തുക. ഡ്രൈവർ ഇല്ലെങ്കിലും, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്രൈവറുടെ സ്ഥലത്ത് ഇരിക്കും.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ, ഓഫീസുകൾ എന്നിവയുൾപ്പെടെ ഒമ്പത് സ്റ്റോപ്പുകൾക്കിടയിൽ അഞ്ച് വാഹനങ്ങൾ യാത്രക്കാരെ എത്തിക്കും. രണ്ടാം ഘട്ടത്തിൽ അബുദാബിയിൽ കൂടുതൽ വാഹനങ്ങളും കൂടുതൽ സ്ഥലങ്ങളും ഉൾപ്പെടുത്തും.

error: Content is protected !!