fbpx
Info UAE News അബൂദാബി

50-ാം ദേശീയ ദിനം : യുഎഇയിൽ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

50th National Day_ Holidays announced in UAE

യുഎഇയിൽ അനുസ്മരണ ദിനവും രാജ്യത്തിന്റെ 50-ാമത് ദേശീയ ദിനാഘോഷങ്ങളും പ്രമാണിച്ച് യുഎഇയിലെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് വാരാന്ത്യദിവസത്തെയടക്കം 4 ദിവസത്തെ അവധിദിനങ്ങൾ ലഭിക്കും.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡിസംബർ 1 ബുധനാഴ്ച മുതൽ ഡിസംബർ 3 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയും ഡിസംബർ 4 ശനിയാഴ്ച വാരാന്ത്യമായതിനാൽ, ഫെഡറൽ ജീവനക്കാർക്ക് 4 ദിവസത്തെ അവധി ലഭിക്കും. ഡിസംബർ 5 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനങ്ങൾ ആരംഭിക്കും. സ്വകാര്യ മേഖലയിലും സമാനമായ അവധികൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യത്തിന്റെ 50-ാമത് ദേശീയ ദിനത്തിൽ ഏഴ് എമിറേറ്റുകളിലും വമ്പിച്ച ആഘോഷങ്ങളും നടക്കും.

error: Content is protected !!