fbpx
Info UAE News ഷാർജ

ഷാർജ കോർണിഷ് റോഡിൽ പച്ചക്കറി കയറ്റിയ വന്ന ട്രക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായതായി ഷാർജ പോലീസ്

Sharjah police say truck carrying vegetables overturns on Sharjah Corniche Road

ഷാർജ കോർണിഷ് റോഡിൽ ഇന്ന് ബുധനാഴ്ച പച്ചക്കറി കയറ്റിയ ട്രക്ക് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായതായി ഷാർജ പോലീസ് അറിയിച്ചു. എമിറേറ്റിലെ പോലീസും സിവിൽ ഡിഫൻസ് അധികൃതരും സംഭവസ്ഥലത്തുണ്ട്
അത്യാഹിത വിഭാഗങ്ങളും അപകടസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.

വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.

ട്രക്ക്  പലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു. പലതവണ മറിഞ്ഞതിനെത്തുടർന്ന് 26 കാരനായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറികളും പഴങ്ങളും റോഡില്‍ ചിതറി വീണതിനെ തുടര്‍ന്ന് റോഡില്‍ ഏറെനേരെ ഗതാഗതക്കുരുക്കുമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‍ക്ക് ശേഷം 1.45നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഉമര്‍ ബുഗാനിം പറഞ്ഞു. വാഹനത്തിലെ ലോഡ് നിയമപരമായ പരിധിക്കുള്ളിയാരുന്നുവെങ്കിലും അമിത വേഗത കാരണം നിയന്ത്രണം നഷ്‍ടമായ വാഹനം പലതവണ മറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍മാര്‍ റോഡില്‍ ജാഗ്രത പാലിക്കണമെന്നും വേഗ പരിധി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!