fbpx
Info അന്തർദേശീയം ഇന്ത്യ

ഇന്ത്യയിൽ ഡിസംബറോടെ അന്താരാഷ്ട്ര യാത്രാവിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിയേക്കു മെന്ന് സിവില്‍ ഏവിയേഷന്‍

International aviation services in India to return to normal by December, says Civil Aviation

ഈ വർഷം 2021 അവസാനത്തോടെ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഉടന്‍ സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ അറിയിച്ചു . കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നവംബര്‍ 30 വരെ നീട്ടിയിരുന്നു.

നിലവില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി 25-ല്‍ അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ സംവിധാനമുണ്ട്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

നിലവിൽ ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ബബിൾ കരാർ പ്രകാരമാണ് നടക്കുന്നത്. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണഗതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ​വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

error: Content is protected !!