fbpx
Info UAE News ദുബായ്

ദുബായ് റൺ : നാളെ വെള്ളിയാഴ്ച ദുബായിലെ പ്രധാന റോഡുകൾ 6 മണിക്കൂർ വരെ അടച്ചിടും

Dubai Run_ Major roads in Dubai will be closed for up to 6 hours tomorrow, Friday

നാളെ വെള്ളിയാഴ്ച നവംബർ 26 ദുബായ് റൺ നടക്കുന്നതിനാൽ ദുബായിലെ പ്രധാന റോഡുകൾ 6 മണിക്കൂർ വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ആറ് മണിക്കൂർ വരെ ബദല് റോഡുകൾ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് സോഷ്യൽ മീഡിയയിൽ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചു.

അറിയിപ്പ് പ്രകാരം ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന് ഇടയിൽ ദുബായ് മാൾ ബ്രിഡ്ജിലെ ആദ്യ ഇന്റർചേഞ്ച് വരെ ഷെയ്ഖ് സായിദ് റോഡ് പുലർച്ചെ 4 മുതൽ രാവിലെ 9 വരെ അടച്ചിരിക്കും. ഈ സമയം മുകളിലെ ഫിനാൻഷ്യൽ സെന്റർ റോഡ് വഴിയുള്ള അൽ ഖൈൽ റോഡും അൽ സഫ സ്ട്രീറ്റ് വഴി അൽ വാസൽ റോഡും ഉപയോഗിക്കാം.

ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ് പുലർച്ചെ 4 മുതൽ രാവിലെ 10 വരെ ഇരുവശവും അടച്ചിടും. ഈ സമയം അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് ബദൽ റോഡായി ഉപയോഗിക്കാം.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് രാവിലെ 4 മുതൽ രാവിലെ 10 വരെ അടച്ചിരിക്കും. പകരം വാഹനമോടിക്കുന്നവർക്ക് ബുർജ് ഖലീഫ സ്ട്രീറ്റിലൂടെ പോകാം.

2nd സബീൽ റോഡിനും ഫിനാൻഷ്യൽ സെന്റർ റോഡിനും ഇടയിലുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് രാവിലെ 6.30 മുതൽ 10.30 വരെ അടച്ചിടും. ഈ സമയം ഇതര റോഡുകളായ അൽ സുകൂക്ക് സ്ട്രീറ്റും അൽ ബൂർസ സ്ട്രീറ്റും ഉപയോഗിക്കാം.

ദുബായ് റണ്ണിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 5 കിലോമീറ്റർ റൂട്ടും വിനോദത്തിനും പ്രൊഫഷണൽ ഓട്ടക്കാർക്കുമായി 10 കിലോമീറ്റർ റൂട്ടും ഉണ്ട്.

error: Content is protected !!