fbpx
Info UAE News ഫുജൈറ

യുഎഇയുടെ സുവർണ ജൂബിലി : ഫുജൈറയിലും ട്രാഫിക് പിഴകളിൽ 50 % ഡിസ്‌കൗണ്ട്

Golden Jubilee of the UAE: 50% discount on traffic fines in Fujairah too

യുഎഇയുടെ 50-ാം ദേശീയ ദിനത്തോടനുബന്ധിച്ച് അജ്മാൻ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകൾക്ക് പുറമെ ഫുജൈറ എമിറേറ്റിലും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.

2021 നവംബർ 28 മുതൽ 50 ദിവസത്തേക്ക് ഫുജൈറയിൽ വാഹനമോടിക്കുന്നവർക്ക് ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ് പദ്ധതി പ്രയോജനപ്പെടുത്താമെന്ന് ഫുജൈറ അധികൃതർ അറിയിച്ചു.

നവംബർ 28-ന് മുമ്പ് ഈടാക്കുന്ന പിഴകൾക്കാണ് ഈ ഇളവ് ബാധകമാകുക. എന്നാൽ ഗുരുതരമായ ട്രാഫിക് കുറ്റങ്ങൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല

error: Content is protected !!