fbpx
Info UAE News ദുബായ്

യുഎഇയുടെ ദേശീയ ദിനമായ ഡിസംബർ 2 ഇനി മുതൽ ലോക ഭാവി ദിനമായി അറിയപ്പെടുമെന്ന് ഷെയ്ഖ് മുഹമ്മദ്

Sheikh Mohammed says December 2, the national day of the UAE, will henceforth be known as World Future Day

യുഎഇ ദേശീയ ദിനം ഇനി മുതൽ അറിയപ്പെടുക അന്താരാഷ്ട്ര ഭാവി ദിനം എന്ന പേരിലാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

ഡിസംബർ 2 നാണ് യുഎഇ ദേശീയ ദിനം. എല്ലാ വർഷവും ഡിസംബർ 2 ലോക ഭാവി ദിനമായി ആഘോഷിക്കുന്നതിന് യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (Unesco) അംഗീകാരം നൽകിയാതായാണ്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

ഭാവിയെ ഉൾക്കൊള്ളാനും വരും തലമുറയ്ക്ക് സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ദീർഘവീക്ഷണം, സന്നദ്ധത, നയരൂപീകരണം എന്നീ മേഖലകളിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ലോക രാജ്യങ്ങൾക്കുള്ള ക്ഷണമാണിതെന്ന് യുനെസ്‌കോ അധികൃതർ വ്യക്തമാക്കി. ഭാവിയെ സങ്കൽപ്പിക്കാനും സൃഷ്ടിക്കാനുമുള്ള യുഎഇയുടെ കഴിഞ്ഞ 50 വർഷങ്ങളിലെ ആഗോള പങ്കിനും സാമ്പത്തിക, വ്യാവസായിക, സാമൂഹിക മാറ്റങ്ങൾ നടപ്പിലാക്കുന്നതിലെ അസാധാരണമായ ശ്രമങ്ങൾക്കും മറ്റുമുള്ള ആദരവിന്റെ അടയാളമായാണ് ഈ ദിനം തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

നവംബർ 24 ന് പാരീസിൽ സമാപിച്ച യുനെസ്‌കോയുടെ ജനറൽ കോൺഫറൻസിന്റെ 41-ാം സെഷനിൽ വെച്ചാണ് തീരുമാനത്തിന് യുനെസ്‌കോ അംഗീകാരം നൽകിയത്.

“നമ്മുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഭാവിയെ മുൻകൂട്ടി കാണുന്നതിനും മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുന്നതിനും അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള ഒരു ആഗോള മാതൃകയാകുന്നതിനും ഈ അംഗീകാരം ഞങ്ങളുടെ മേൽ വലിയ ഉത്തരവാദിത്തം നൽകുന്നു. ഓരോ വർഷവും നമ്മുടെ രാജ്യം വലുതാവുകയും മെച്ചപ്പെടുകയും ചെയ്യുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

 

 

 

error: Content is protected !!