fbpx
Info അന്തർദേശീയം ഇന്ത്യ

ആശ്വാസവാർത്ത : ഡിസംബര്‍ 1 മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു.

Consolation_ Direct flights from India to Saudi Arabia will start from December 1.

ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ളവർക്ക് 14 ദിവസം ക്വാറന്റീനിലും കഴിയേണ്ടതില്ല. ഇതോടെ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങി സൗദി അറേബ്യയിലേക്ക് പോകുന്ന സ്ഥിതിവിശേഷം ഇല്ലാതാകുകയാണ്.

ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ 6 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഇവര്‍ സൗദിയിലെത്തിയ ശേഷം 5 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എന്നാൽ ഇത് സംബന്ധിച്ച കോവിഡ് യാത്രാ പ്രോട്ടോകോളുകൾ ഉടൻ അധികൃതർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!