fbpx
Info UAE News ദുബായ്

ദുബായ് റൺ : ഷെയ്ഖ് സായിദ് റോഡിൽ പതിനായിരങ്ങളോടൊപ്പം ഓടി ഷെയ്ഖ് ഹംദാനും

Dubai Run Sheikh Hamdan with tens of thousands on the road

ദുബായ് ഫിറ്റനസ് ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായുള്ള ദുബായ് റണ്ണിന് പങ്കെടുക്കാൻ ഇന്ന് വെള്ളിയാഴ്ച്ച പുലർച്ചെ മുതൽ ഷെയ്ഖ് സായിദ് റോഡിലെ വിവിധയിടങ്ങൾ ജനസാഗരമായി. രാവിലെ 6 മണിയോടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് അടുത്താണ് ദുബായ് റൺ ആരംഭിച്ചത്.

പതിനായിരക്കണക്കിന് വരുന്ന താമസക്കാരും പൗരന്മാരും സന്ദർശകരും  5 കിലോമീറ്റർ റൺ റൂട്ടിൽ ചേരാൻ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. 10 കിലോമീറ്റർ റൂട്ടിൽ രജിസ്റ്റർ ചെയ്തവർ എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്റ്റേഷനിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്.

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ആഹ്വാനം ചെയ്ത ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എല്ലാവർക്കുമൊപ്പം ജോഗിംഗ് ചെയ്തു.

പുലർച്ചെ ഷെയ്ഖ് ഹംദാൻ ദുബായ് റണ്ണിൽ എത്തിയതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്തിരുന്നു. “നമുക്കത് ചെയ്യാം” എന്ന ലളിതമായ പ്രചോദനാത്മക സന്ദേശത്തോടെയാണ് അദ്ദേഹം ആ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.

 

error: Content is protected !!