fbpx
UAE News ഷാർജ

വില്ലയിൽ നുഴഞ്ഞുകയറി ഓറഞ്ച് മോഷണം : ഷാർജയിൽ പ്രവാസിക്കെതിരെ നിയമനടപടി

Orange theft in villa_ Legal action against expatriate in Sharjah

ഷാർജയിൽ ഒരു വില്ലയ്‌ക്ക് സമീപമുള്ള ഒരു നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നയാൾ പുറകിലെ ഗേറ്റിലൂടെ അനുവാദമില്ലാതെ വില്ലയുടെ മുറ്റത്തേക്ക് നുഴഞ്ഞുകയറിയതിനും ഓറഞ്ച് പഴങ്ങൾ പറിച്ചെടുത്ത്‌ മോഷ്ടിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയായ ഒരു നിർമ്മാണ തൊഴിലാളി ഷാർജയിൽ നിയമനടപടി നേരിട്ടു.

നവംബർ 20 നാണ് ഷാർജ മിസ്‌ഡിമെനർ കോടതി കേസ് പരിഗണിച്ചത്. സംഭവം നടക്കുമ്പോൾ വില്ലയുടെ ഉടമ പുറത്തയായിരുന്നതായി പോലീസ് അന്വേഷണത്തിൽ പറയുന്നു.

വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സി. സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടു. ഒരു തൊഴിലാളി 15 മിനിറ്റിലധികം വീടിന് പുറത്ത് അലയുന്നതായും, പിന്നീട് അയാൾ വില്ലയിലെ മുറ്റത്തെ മരത്തിൽ നിന്നും ഓറഞ്ച് പറിച്ച് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഒരു ബാഗിൽ വെക്കുകയും തുടർന്ന് വേഗം തന്നെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപോകുകയുമായിരുന്നു.

സംഭവം അറിഞ്ഞതോടെ വീട്ടുടമ പോലീസിൽ പരാതി നൽകയുമായിരുന്നു. പിന്നീട് അന്വേഷണത്തിൽ പോലീസ് ആളെ തിരിച്ചറിഞ്ഞു. സൈറ്റില്‍ ജോലി ചെയ്‍തിരുന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഓറഞ്ച് മോഷണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മോഷണം പോയ സാധനങ്ങളുടെ മൂല്യത്തേക്കാള്‍ താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് തന്റെ വീട്ടില്‍ കയറിയതാണ് പ്രശ്നമെന്ന് പരാതിക്കാരനായ ഉടമ ആരോപിച്ചു. ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.

എന്നാൽ ഓറഞ്ച് പറിച്ചു എന്ന് പറയപ്പെടുന്നയാൾ പരാതിക്കാരനെ അറിയില്ലെന്ന് വാദിച്ചു, പരാതിക്കാരനുമായി തനിക്ക് മുൻ ബന്ധമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു. കേസ് വിധി പറയുന്നത് അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്.

error: Content is protected !!