fbpx
Info UAE News ഇന്ത്യ

ഡിസംബർ 15 മുതൽ ഇന്ത്യ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

India resumes scheduled international flights from December 15

ഇന്ത്യ  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനഃരാരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഏകദേശം 28 രാജ്യങ്ങളുമായി രൂപീകരിച്ച എയര്‍ ബബിള്‍ കരാറിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ പ്രത്യേക അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.

ഡിസംബര്‍ 15 മുതല്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

പക്ഷേ, നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍പ്പോലും നിലവിലെ എയര്‍ ബബിള്‍ പ്രകാരം അവിടങ്ങളിലേക്കുള്ള സര്‍വീസ് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

error: Content is protected !!