fbpx
Info അന്തർദേശീയം

കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കി നല്‍കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

The Saudi Interior Ministry has said it will not renew two-month-old re-entry visas

സൗദിയില്‍ നിന്നും പുറത്തു പോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ അവ പിന്നീട് പുതുക്കി നല്‍കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ ആശ്രിത വിസയിലോ തൊഴിൽ വിസയിലോ താമസിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുന്നതാണ് റീഎൻട്രി വിസ.

ഇഖാമ കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടിയിട്ടില്ലെങ്കില്‍ സ്‍പോൺസർക്ക് വിസ പുതുക്കാനാവും. തൊഴിലാളി വിദേശത്താണെങ്കില്‍ ഇലക്‌ട്രോണിക് സംവിധാനം വഴി റീഎൻട്രി വിസയുടെ കാലാവധി നീട്ടാൻ സാധിക്കുകയുള്ളു.. ഇന്നലെയാണ് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസിന് അനുമതി നല്‍കിയത്. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ സാധിക്കും.

error: Content is protected !!