fbpx
അന്തർദേശീയം

ഒമൈക്രോണ്‍ : പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

The state of emergency was declared in New York in the wake of the Thea covid variant

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ​ന്യൂയോർക്ക് ​ഗവർണർ കാത്തി ഹോചുൾ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് രോ​ഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യവും കൂടി മുൻനിർത്തിയാണ് തീരുമാനം.

ന്യൂയോർക്കിൽ ഒമിക്രോൺ വകഭേദം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ആശുപത്രികളുടെ ശേഷി വർധിപ്പിക്കുന്നതിനും അടിയന്തരമല്ലാത്ത സേവനങ്ങൾ പരിമിതപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കാത്തി ഹോചുൾ പറഞ്ഞു. ഉത്തരവ് ഡിസംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും.

error: Content is protected !!