fbpx
Info UAE News ദുബായ്

ദുബായ് മാളിന് മുന്നിൽ വെച്ച് സ്കൂൾ ബസിന് തീപിടിച്ചു : ആളപായമില്ല

School bus catches fire opposite dubai mall

ദുബായ് മാളിന് മുന്നിൽ വെച്ച് ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു സ്കൂൾ ബസിന് തീപിടിച്ചതായി അധികൃതർ അറിയിച്ചു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിൽ ആണ് ഉച്ചയ്ക്ക് 12:53 ന് സ്കൂൾ ബസിന് തീപിടിച്ചതായി ദുബായ് സിവിൽ ഡിഫൻസിന് അടിയന്തര കോൾ ലഭിച്ചത്. സംഭവസമയത്ത് ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല.

ഉടൻ നാല് മിനിറ്റിനുള്ളിൽ സബീൽ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.

ബസിന്റെ മധ്യഭാഗത്തായിരുന്നു തീപിടിത്തമെന്നും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ സൈറ്റ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.

error: Content is protected !!