fbpx
Info UAE News എക്സ്പോ 2020 ദുബായ്

ഡിസംബർ മാസത്തിൽ 95 ദിർഹത്തിന് എക്‌സ്‌പോ സന്ദർശിക്കാം പരിധികളില്ലാതെ

Get unlimited access with Dh95 festive pass for dubai expo

എക്‌സ്‌പോ 2020 ദുബായുടെ സന്ദർശകർക്ക് ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില ഇവന്റുകളിലേക്ക് പരിധികളില്ലാതെയുള്ള പ്രവേശനത്തിനായി 95 ദിർഹം നൽകിയാൽ മതിയാകും.

ഇതിനായി ഈ വർഷാവസാനം വരെ പരിധികളില്ലാതെയുള്ള പ്രവേശനത്തിനായി 95 ദിർഹം പാസ് പുറത്തിറക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷിക്കുന്നതിനായി ലോക മേളയെ ശൈത്യകാല വിസ്മയഭൂമിയാക്കി മാറ്റുമെന്ന വാഗ്ദാനത്തോടെയാണ് അധികൃതരുടെ ഈ പ്രഖ്യാപനം. എക്‌സ്‌പോയിൽ ക്രിസ്മസിന്റെ കൗണ്ട്ഡൗൺ അടയാളപ്പെടുത്തുന്നതിനായി ഉത്സവകാല സിനിമകളും ഒരു വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

വർഷാവസാനം വരെ മുതിർന്നവർക്കും കുട്ടികൾക്കുമായി ഒരുക്കിയിരിക്കുന്ന സാംസ്കാരിക പരിപാടികളിൽ യുഎഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ, ക്രിസ്മസ് ആഘോഷങ്ങൾ, ഗ്രാമി അവാർഡ് ജേതാക്കളായ അലിസിയ കീസ്, എആർ റഹ്മാൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പ്രകടനങ്ങളെല്ലാം ഉൾപ്പെടും.

 

error: Content is protected !!