fbpx
Info

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്‌സഭയിലെത്തും

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ നാളെ ലോക്‌സഭയിലെത്തും. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടിക്ക് തുടക്കമിടും. ഡിസംബര്‍ 23 വരെയാണ് സമ്മേളനം.

ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാനുള്ള ബില്‍ അടക്കം 26 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. അതേസമയം ഇന്ധനവില വര്‍ധനവ്, കര്‍ഷക സമരം, ലഖിംപൂര്‍ കര്‍ഷക കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷ വെങ്കയ്യ നായിഡു ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

error: Content is protected !!