fbpx
Info

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് സമാപിക്കും

52-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ സമാപന ചടങ്ങുകൾ നടക്കും. അഷ്ഖർ ഫർഹാദിയുടെ ‘എ ഹീറോ’ എന്ന ചിത്രമാണ് സമാപന ചിത്രം. ഒൻപത് ദിവസങ്ങൾ നീണ്ട മേളയിൽ 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നിഖിൽ മഹാജൻ സംവിധാനംചെയ്ത ‘ഗോദാവരി’, നിപുൺ അവിനാഷ് ധർമാധികാരി സംവിധാനംചെയ്ത ‘മേ വസന്തറാവു’ (മറാഠി ചിത്രങ്ങൾ), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ ‘സെംഖോർ’ എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ. മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.

error: Content is protected !!