fbpx
UAE News കേരളം ദുബായ് വിനോദം

“മ്മടെ തൃശ്ശർ പൂരം” ഡിസബർ 17 നു Dubai Etisalat Academy യിൽ വച്ച്‌: ബ്രോഷറിന്റെ ആദ്യപ്രതി സുരേഷ്ഗോപി ഏറ്റുവാങ്ങി

തൃശ്ശൂർ നിവാസികളുടെ കൂട്ടായ്മ്മയായ “മ്മടെ തൃശ്ശർ” ഡിസബർ 17 നു Dubai Etisalat Academy യിൽ വച്ച്‌ നടത്തുന്ന, മ്മടെ തൃശ്ശൂർ പൂരം എന്ന മഹാ പൂരത്തിന്റെ തികച്ചു വ്യത്യസ്തമായ പൂരം ബ്രോഷറിന്റെ ആദ്യപ്രതി നടനും MP യുമായ സുരേഷ്ഗോപി കൂട്ടായ്മ്മ പ്രസിഡണ്ട്‌ രാജേഷ്‌ മേനോനിൽ നിന്നും ഏറ്റുവാങ്ങി, കാവൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണു അദ്ദേഹം UAE ൽ എത്തിയത്‌. മഹമാരിക്കാലത്തിൽ നിനും അതിവേഗം തിരിചെത്തിയ UAE ൽ മലയാളികൾ നടത്തുന്ന ആദ്യ outdoor പരിപാടിയായ പൂരത്തിനു വരാൻ കഴിയും എന്ന പ്രതീക്ഷ പങ്കുവെച്ചാണു അദ്ദേഹം പിരിഞ്ഞത്‌.
ഇത്തവണ പൂരത്തിന് ചലിക്കുന്ന 3 ആനകളടക്കം 5 ആനകൾ ഉണ്ടാകും, ഇതിൽ 2 ആനകൾ നാട്ടിൽ നിന്നെത്തിയപ്പോൾ ഒന്ന് ഗൾഫിൽ തന്നെ ജന്മ്മം എടുക്കുന്നതാണ്. ഒപ്പം നാട്ടിലെ പുതുരപ്പറമ്പ്ൾ കാണുന്ന എല്ലാ ചേരുവകളും ചേർത്തതാണ് Dubai Etisalat Academy യിലെ ground നെ പുതുരപ്പറമ്പാക്കി മാറ്റുന്നത്. നാട്ടിൽ നിന്നെത്തുന്ന 100 ൽപ്പരം കലാകാരൻമാരെ വരവേൽക്കാൻ മ്മടെ തൃശ്ശൂരിന്റെ അംഗങ്ങൾ തെയ്യാറായിക്കഴിഞ്ഞു.
December ന്റെ തണുത്ത രാവിനെ തൃശ്ശൂർ കോട്ടപ്പുറത്തുനിന്നെത്തുന്ന പുലികളും കരിയന്നൂർ ബ്രദെഴ്സും ഉം തൈക്കുടവും കൂടി പുരപ്പറമ്പിലെ പുരുഷാരത്തെ ആവേശത്തിന്റെ ചുട് പിടിപ്പിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

error: Content is protected !!