fbpx
Info UAE News ആരോഗ്യം ദുബായ്

ദുബായിൽ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം പിന്നിട്ടാൽ ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്ന് DHA

DHA begins booster dose for Pfizer-BioNTech COVID-19 vaccine for 18 years and above (booster can be taken 6 months after the 2nd dose)

ദുബായിൽ ഫൈസര്‍ – ബയോ എന്‍ടെക് (Pfizer-BioNTech) കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹത. മുന്‍കൂട്ടി അപ്പോയിന്റ്‍മെന്റ് എടുത്ത് മാത്രമേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ എന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്വദേശികള്‍ക്കും ദുബായിലെ പ്രവാസികള്‍ക്കും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 800342 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ ബൂസ്റ്റര്‍ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് എടുക്കാം. ബൂസ്റ്റര്‍ ഡോസ് ലഭ്യമാവുന്ന സെന്ററുകളുടെ വിവരങ്ങളും ദുബായ് ഹെല്‍ത്ത് അതോരിറ്റി ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

error: Content is protected !!