fbpx
UAE News ദുബായ്

യുഎഇയുടെ 50-ാം ദേശീയ ദിനവും അനുസ്മരണ ദിനവും : ദുബായിൽ 3 ദിവസം സൗജന്യ പാർക്കിംഗ്

50th National Day and Remembrance Day of the UAE: 3 days of free parking in Dubai

യുഎഇയിലെ അനുസ്മരണ ദിനവും 50-ാം ദേശീയ ദിനവും പ്രമാണിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അവധി ദിവസങ്ങളിൽ ദുബായിലുടനീളം സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു.

മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെ ദുബായിലെ പൊതു പാർക്കിംഗ് ഡിസംബർ 1 ബുധനാഴ്ച മുതൽ ഡിസംബർ 3 വെള്ളി വരെ സൗജന്യമായിരിക്കുമെന്നാണ് RTA അറിയിച്ചിരിക്കുന്നത്.

ഡിസംബർ 4 ശനിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് വീണ്ടും പഴയ പോലെ സജീവമാക്കുമെന്നും അതോറിറ്റി അറിയിച്ചു.

ദുബായ് മെട്രോ – ട്രാം സർവീസുകളുടെ സമയം അറിയാം…!

ഡിസംബർ 1, 2 (ബുധൻ, വ്യാഴം ) ദിവസങ്ങളിൽ റെഡ്, ഗ്രീൻ ലൈനുകളിൽ ദുബായ് മെട്രോ പുലർച്ചെ 5 മണി മുതൽ 2.15 വരെ പ്രവർത്തിക്കും.

ദുബായ് ട്രാം ഡിസംബർ 1, 2 (ബുധൻ, വ്യാഴം ) രണ്ട് ദിവസവും രാവിലെ 6 മണി മുതൽ പുലർച്ചെ 1 മണി വരെ സർവീസ് നടത്തും.

error: Content is protected !!