fbpx
Info UAE News അബൂദാബി

യുഎഇയിൽ നേരിയ കുറവ് രേഖപ്പെടുത്തി 2021 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

The UAE has announced a slight decline in petrol and diesel prices for December 2021

യുഎഇയിൽ നേരിയ കുറവ് രേഖപ്പെടുത്തി 2021 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.77 ദിർഹമായിരിക്കും, നവംബർ മാസത്തെ 2.80 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബർ മാസത്തിൽ അല്പം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബറിൽ സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.66 ദിർഹമായിരിക്കും, നവംബറിൽ ഇതിന് 2.69 ദിർഹമായിരുന്നു

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.58 ദിർഹമാണ്, നവംബറിൽ ഇതിന് 2.61 ദിർഹമായിരുന്നു.

ഡിസംബറിൽ ഡീസൽ ലിറ്ററിന് 2.77 ദിർഹമായിരിക്കും. നവംബറിൽ ഇതിന് 2.81 ദിർഹമായിരുന്നു.

error: Content is protected !!